സംസ്ഥാന സർക്കാരിന്‍റെ പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.ഓണം വാരാഘോഷം മാത്രമാണ് നിർത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സർക്കാരും കോർപ്പറേഷനും സഹായം നൽകിയില്ലെങ്കിലും പുലികളി നടത്തേണ്ടിവരുമെന്ന് സംഘാടകസമിതി അംഗം ബേബി പി ആൻറണി പറഞ്ഞു
9 ടീമുകൾ പുലികളിക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഓരോ ടീമും 4 ലക്ഷം രൂപ വീതം ചെലവഴിച്ചു.പുലികളി നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും .നാളെ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മേയർക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു