21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഖനിയുടെ ഉള്ളറകളില്‍ ഒരു റെയില്‍വേ ട്രാക്ക്; തുരങ്കക്കാഴ്ച കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
Uncategorized

ഖനിയുടെ ഉള്ളറകളില്‍ ഒരു റെയില്‍വേ ട്രാക്ക്; തുരങ്കക്കാഴ്ച കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ


എന്തെങ്കിലുമൊക്കെ വിനോദങ്ങളില്ലാത്തവര്‍ കുറവായിരിക്കും. നാണയ ശേഖരണം മുതല്‍ ട്രക്കിംഗ് വരെ പലവിധ വിനോദങ്ങളുള്ളവരാണ് പലരും. ചില മനുഷ്യർ ഇടുങ്ങിയ തുരങ്കങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് പോലെയുള്ള അപകടകരമായ കാര്യങ്ങളില്‍ ഏർപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്. അത്തരത്തിൽ നിഗൂഢമായ തുരങ്കങ്ങള്‍ തേടി പോയ ഒരാൾ കണ്ടെത്തിയ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിൽ 100 അടി താഴ്ചയിൽ നിർമ്മിക്കപ്പെട്ട ഒരു റെയിൽവേ ട്രാക്ക്. അണ്ടർഗ്രൗണ്ട് ബർമിംഗ്ഹാം എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന പര്യവേഷകനാണ് തന്‍റെ നിർണായക കണ്ടത്തിലിൻ്റെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഒരു ഉപേക്ഷിക്കപ്പെട്ട ഖനിക്കുള്ളിലേക്ക് ഇറങ്ങി അതിനുള്ളിലൂടെ ഒരാള്‍ നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വളരെ ഇടുങ്ങിയ ഒരു കുഴിയെന്ന് തോന്നിക്കുന്ന തുരങ്കത്തിലേക്ക് തന്‍റെ ബാക്പാക്ക് ഇടുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഏറെ പണിപ്പെട്ട് അതിസാഹസികമായാണ് അദ്ദേഹം ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. തുടർന്ന് അദ്ദേഹം തന്‍റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ടോർച്ച് പ്രകാശിപ്പിക്കുമ്പോൾ വിവിധ വലുപ്പത്തിലുള്ള നിരവധി കല്ലുകളും ഖനനത്തിനായി ഉപയോഗിച്ച വസ്തുക്കളും കാണാം. അതിനിടയിലായി സ്റ്റീലിൽ പണിത റെയില്‍ പാത. ഖനിയില്‍ നിന്നുള്ള മണ്ണും കല്ലും മറ്റും പുറത്തെത്തിക്കുന്നതിനായി പണിതതായിരുന്നു ആ ഭൂഗർഭ റെയില്‍ പാത. ഖനി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ റെയില്‍പാതയും വിസ്മൃതിയിലായി.

Related posts

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും

Aswathi Kottiyoor

അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാല; കെട്ടിടം തകര്‍ന്നുവീണു, സമീപത്തെ ഹോട്ടലും ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor

ട്രെയിനിൽ എസി ടിക്കറ്റ് ബുക്ക് ചെയ്തു, സ്റ്റേഷനിലെത്തിയപ്പോൾ ബോഗി കാണാനില്ല

Aswathi Kottiyoor
WordPress Image Lightbox