23 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • തെക്കൻ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 55 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യത; 4 ദിവസം കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
Uncategorized

തെക്കൻ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 55 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യത; 4 ദിവസം കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ആഗസ്ത് 11 മുതൽ 14 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ആഗസ്ത് 10 മുതൽ ആഗസ്ത് 14 വരെ- മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആഗസ്ത് 10, 13, 14- ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആഗസ്ത് 12- ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.

Related posts

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

രാമോജി ഫിലിം സിറ്റി സ്ഥാപകനായ രാമോജി റാവു അന്തരിച്ചു

Aswathi Kottiyoor

സച്ചിന്‍ ബിജെപിയുമായി ചര്‍ച്ചയിലോ? ഇന്ന് ഡല്‍ഹിയില്‍; കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും

Aswathi Kottiyoor
WordPress Image Lightbox