24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഭീമൻ സടാക്കോ കൊക്കും, സമാധാനത്തിന്റെ ഒപ്പുമരവുമായി മായി ആഗസ്റ്റ് – 9 നാഗസാക്കിദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ച് ഗവ. യു . പി സ്കൂൾ ചെട്ടിയാംപറമ്പ്.
Uncategorized

ഭീമൻ സടാക്കോ കൊക്കും, സമാധാനത്തിന്റെ ഒപ്പുമരവുമായി മായി ആഗസ്റ്റ് – 9 നാഗസാക്കിദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ച് ഗവ. യു . പി സ്കൂൾ ചെട്ടിയാംപറമ്പ്.

കേളകം: ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ആഗസ്റ്റ് 9 ഹിരോഷിമദിനം യുദ്ധവിരുദ്ധദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ്‌ കൺവീനർ ഗ്രീഷ്മടീച്ചർ കുട്ടികൾക്ക് ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ഗിരീഷ് മാഷ് കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി സംസാരിച്ചു.
യുദ്ധത്തിന്റെ ദോഷങ്ങൾ, ഭവിഷത്തുകൾ എന്നിവ എന്തെല്ലാമെന്ന് സൂചിപ്പിച്ചു സീനിയർ അധ്യാപിക വിജയശ്രീ ടീച്ചർ സംസാരിച്ചു. തുടർന്ന് ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്നാ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഷിജിത്ത് മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ ഭീമൻ സഡാക്കോ കൊക്കുമായി യുദ്ധവിരുദ്ധ റാലി നടന്നു. സ്കൂളിൽ തയ്യാറാക്കിയ ഇനിനമുക്ക് ഒരു യുദ്ധവും വേണ്ട എന്ന ‘ഒപ്പുമരത്തിൽ’ കുട്ടികളും അധ്യാപകരും ചേർന്ന് ഒപ്പുവച്ചു.

Related posts

തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മത്സ്യത്തൊഴിലാളിയുടെതെന്ന് സംശയം‌‌‌‌

ഫണ്ട് ലഭിച്ചില്ല ; താളം തെറ്റി മഴക്കാല ശുചീകരണം

Aswathi Kottiyoor

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox