20.4 C
Iritty, IN
November 9, 2024
  • Home
  • Uncategorized
  • ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മെഡല്‍ നഷ്ടമാകും
Uncategorized

ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മെഡല്‍ നഷ്ടമാകും

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഒളിംപിക്സില്‍ ഇന്ത്യക്ക് ഉറപ്പായ മെഡല്‍ കൂടി നഷ്മമായി.

ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് നല്‍കുക.

ഇന്നലെ നടന്ന മത്സരത്തിന് മുമ്പും വിനേഷ് പതിവ് ഭാരപരിശോധനക്ക് വിധേയയായിരുന്നു. ഇന്നലെ വിനേഷിന്‍റെ ശരീരഭാരം കൃത്യമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ വിനേഷിന്‍റെ ശരീരഭാരം ഏതാണ്ട് രണ്ട് കിലോ ഗ്രാമോളം അധികമായി. ഇന്നലെ സെമി ഫൈനല്‍ മത്സരത്തില്‍ ജയിച്ചശേഷം വിനേഷ് ഫോഗട്ട് ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്തിരുന്നു.

Related posts

ബൈക്ക് കത്തി മരിച്ച യുവാക്കൾ കോഴിക്കോട് സ്വദേശികൾ; ശബ്ദം കേട്ട് നോക്കിയപ്പോൾ ബൈക്ക് കത്തുകയായിരുന്നു;ദൃക്സാക്ഷി

Aswathi Kottiyoor

*അടയ്ക്കത്തോട് മോസ്കോ കപ്പോളയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളാഘോഷങ്ങൾഇന്ന് തുടക്കമാവും *

Aswathi Kottiyoor

ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

Aswathi Kottiyoor
WordPress Image Lightbox