24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാട് ഉരുൾപൊട്ടലിനുശേഷം ‘മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്’; പാർലമെൻ്റിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ
Uncategorized

വയനാട് ഉരുൾപൊട്ടലിനുശേഷം ‘മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്’; പാർലമെൻ്റിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ


ദില്ലി: മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള കേരളത്തിലെ ജനങ്ങളുടെ ആശങ്ക പാർലമെന്‍റിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ എം പി. വയനാട് ഉരുൾപൊട്ടലിനുശേഷം നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും ഈയവസരത്തിൽ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്ന് ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനും ഇരു സ്റ്റേറ്റിനും അനുയോജ്യമായ രീതിയിൽ കേരളം മുന്നോട്ടുവച്ച തമിഴ് നാടിന് പുതിയ ഡാം എന്ന ആവശ്യത്തിന്റെ കൂടെ കേന്ദ്രമുണ്ടാവണമെന്നും ഹാരിസ് ബീരാൻ ആവശ്യമുന്നയിച്ചു. ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ മുമ്പാകെ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് എം പി കേരളത്തിന്റെ ശക്തമായ വാദങ്ങൾ സഭയിൽ ഉന്നയിച്ചത്.

ഈ മന്ത്രാലത്തിന്റെ പരിധിയിൽ വരുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ സുരക്ഷിതമായ രീതിയിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും ഇന്ത്യയുടെ കടലോര മേഖലയെ ഉപയോഗപ്പെടുത്തി പ്രകൃതിയോടിണങ്ങുന്നരീതിയിൽ വികസിത രാജ്യങ്ങളിലുള്ളതുപോലെ കടലുകളിൽ വിന്റ്മില്ലുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും എം പി അഭിപ്രായപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലെ പ്രകൃതി സൗഹൃദ സൗരോർജ്ജ പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അത്തരം മാതൃകാപരമായ ഊർജ്ജോദ്പാദന പദ്ധതികളിൾ രാജ്യത്താകെ വ്യാപിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

കോൺ​ഗ്രസിന് ക്ഷണമില്ല, പ്രകാശനം പിണറായി; കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാണിയുടെ ആത്മകഥ

Aswathi Kottiyoor

പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ നടപ്പാക്കൂ’; വർക്കല സന്ദർശിച്ച് സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox