22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എസ്ബിഐയിൽ നിന്ന് 50 ലക്ഷവുമായി മുങ്ങി, വേഷം മാറി സന്യാസിയായി 70 ലക്ഷം തട്ടി; 20 വർഷം കഴിഞ്ഞ് പിടിയിൽ
Uncategorized

എസ്ബിഐയിൽ നിന്ന് 50 ലക്ഷവുമായി മുങ്ങി, വേഷം മാറി സന്യാസിയായി 70 ലക്ഷം തട്ടി; 20 വർഷം കഴിഞ്ഞ് പിടിയിൽ


ചെന്നൈ: ബാങ്കിൽ നിന്ന് പണം തട്ടി ഒളിവിൽപ്പോയ മുൻ ജീവനക്കാരൻ 20 വർഷത്തിന് ശേഷം പിടിയിൽ. വി ചലപതി റാവു എന്നയാളാണ് അറസ്റ്റിലായത്.ഇയാൾ ഒളിവിലായിരിക്കെ ആശ്രമത്തിൽ നിന്നും 70 ലക്ഷം തട്ടിയിരുന്നു. കോടതി നേരത്തെ മരിച്ചെന്ന് പ്രഖ്യാപിച്ച പ്രതിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ നർസിംഗനല്ലൂർ ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇതിനകം തന്‍റെ ഫോൺ നമ്പർ പത്ത് തവണ മാറ്റിയിട്ടുണ്ട്. കടൽമാർഗ്ഗം ശ്രീലങ്കയിലേക്ക് രക്ഷപ്പെടാനും പദ്ധതിയിട്ടിരുന്നു. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ റാവുവിനെ ഓഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്തു.

Related posts

ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലേയ്ക്ക് വീണു, കുഞ്ഞടക്കം 3 പേർക്ക് പരിക്ക്

Aswathi Kottiyoor

കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ടു തരിക’: ബൈക്കിൽനി

Aswathi Kottiyoor

‘ഒരാശുപത്രിക്ക് രണ്ട് വിശ്രമകേന്ദ്രം!’; ആലപ്പുഴ മെഡി. കോളേജിലെ വിശ്രമകേന്ദ്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം

Aswathi Kottiyoor
WordPress Image Lightbox