24.2 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലേയ്ക്ക് വീണു, കുഞ്ഞടക്കം 3 പേർക്ക് പരിക്ക്
Uncategorized

ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലേയ്ക്ക് വീണു, കുഞ്ഞടക്കം 3 പേർക്ക് പരിക്ക്

തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം. കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീണു. സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമി (35), സിമിയുടെ മകൾ ശിവന്യ (3) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പേട്ട പോലീസ് നടപടികൾ സ്വീകരിച്ചു.

Related posts

ഉത്തർപ്രദേശിൽ വൻ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം 7 പേർ മരിച്ചു

Aswathi Kottiyoor

നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; രക്ഷപ്പെട്ടത് അത്ഭുതകരമായി

Aswathi Kottiyoor

ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്

Aswathi Kottiyoor
WordPress Image Lightbox