മറ്റൊരു സംഭവത്തിൽ പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി രാത്രി പൊതുവഴിയിൽ വച്ച് നടന്ന പിറന്നാൾ ആഘോഷം വലിയ രീതിയിൽ ചർച്ചയാവുന്നു. കാപ്പാ എന്ന് പ്രത്യേകം എഴുതിയ കേക്കാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചത്. ശനിയാഴ്ച രാത്രി പൊതുനിരത്തിൽ സംഘടിപ്പിച്ച ശരണിന്‍റെ പിറന്നാൾ ആഘോഷത്തിൽ അമ്പതിലധികം യുവാക്കൾ പങ്കെടുത്തിരുന്നു. കാറിന്‍റെ ബോണറ്റിൽ നിരത്തിവെച്ച കാപ്പാ എന്ന് എഴുതിയ കേക്കായിരുന്നു ആഘോഷത്തിന്റെ ഹൈലൈറ്റ്. വെറൈറ്റി ആഘോഷം റീലുകളാക്കി ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം ചർച്ചയാകുന്നത്.
- Home
- Uncategorized
- കാപ്പാ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി, വിലക്ക് ലംഘിച്ച് മടങ്ങിയെത്തി കഞ്ചാവ് വിൽപന, 36കാരൻ പിടിയിൽ