22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • ഉള്ളുപൊട്ടിയ ​ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാ​ഗങ്ങൾ
Uncategorized

ഉള്ളുപൊട്ടിയ ​ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാ​ഗങ്ങൾ

കൽപറ്റ: ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.

ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂര്‍ത്തിയായത്.

Related posts

രാജ്യാന്തര അവയവക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

Aswathi Kottiyoor

ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ആശങ്കയോടെ വിവാഹ വിപണി

Aswathi Kottiyoor

തമിഴ്നാടിന് തിരിച്ചടി; മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox