24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മനഃസാക്ഷിയില്ലാത്തവളല്ല, പ്രളയത്തിൽ എല്ലാം നഷ്ടമായവളാണ്, വയനാടിന്റെ അവസ്ഥ മനസിലാകും: വിമർശകരോട് ലിന്റു
Uncategorized

മനഃസാക്ഷിയില്ലാത്തവളല്ല, പ്രളയത്തിൽ എല്ലാം നഷ്ടമായവളാണ്, വയനാടിന്റെ അവസ്ഥ മനസിലാകും: വിമർശകരോട് ലിന്റു


വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല തുടങ്ങിയ ഇടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരിതത്തിന്റെ ഞെട്ടലിലാണ് കേരളക്കര. ഒട്ടനവധി ആളുക​ൾക്കാണ് ഇതുവരെ ഉറ്റവരെ നഷ്ടപ്പെട്ടത്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവർക്ക് വേണ്ടിയുള്ള സഹായങ്ങൾ എത്തിക്കാൻ സന്നദ്ധ സംഘടനകളും സർക്കാരും വളരെ സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. വയനാടുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിലും നിറയുന്നത്. ഈ അവസരത്തിൽ നടിയും ഇൻഫ്ലുവൻസറുമായ ലിന്റു റോണി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസം ഒരു പ്രമോഷൻ വീഡിയോ യുകെയിൽ സ്ഥിര താമസമാക്കിയ ലിന്റു പങ്കുവച്ചിരുന്നു. ഇതിന് താഴെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു. നാട്ടിൽ ഇത്രയും വലിയൊരു ദുരന്തം നടക്കുമ്പോൾ എങ്ങനെ ഇങ്ങനെയൊരു വീഡിയോ ഇടാൻ സാധിക്കുന്നു എന്ന തരത്തിൽ ആയിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ അവയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകാണ് ലിന്റു. താൻ ചെയ്തതത് തന്റെ ജോലി ആണെന്നും മനസാക്ഷി ഇല്ലാത്ത ആളല്ല താനെന്നും നടി പറഞ്ഞു. 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടമായ ആളായിരുന്നു താൻ എന്നും ലിന്റു റോണി കൂട്ടിച്ചേർക്കുന്നുണ്ട്.

Related posts

കട്ടപ്പന ഇരട്ട കൊലപാതകം: വീണ്ടും പഴയ സ്ഥലത്ത് കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടത്തിനായി വീണ്ടും തിരച്ചിൽ

Aswathi Kottiyoor

ആളൂർ സ്വദേശിയായ യുവാവ് വാഹന അപകടത്തിൽ മരിച്ചു.

Aswathi Kottiyoor

എയർപോർട്ടിലെത്തിയ യാത്രക്കാരനെ സംശയം; ട്രോളി ബാഗിലെ ന്യൂഡിൽസിൽ അസ്വഭാവികത, പൊട്ടിച്ച് നോക്കിയപ്പോൾ തെറ്റിയില്ല

Aswathi Kottiyoor
WordPress Image Lightbox