23.6 C
Iritty, IN
November 9, 2024
  • Home
  • Uncategorized
  • വയനാട് ദുരന്തം: ഇതുവരെ 291 മരണം, 240 പേരെ കാണാനില്ല; 1700 പേർ ക്യാമ്പുകളിൽ; ഇന്ന് 6 സോണുകളാക്കി തെരച്ചിൽ
Uncategorized

വയനാട് ദുരന്തം: ഇതുവരെ 291 മരണം, 240 പേരെ കാണാനില്ല; 1700 പേർ ക്യാമ്പുകളിൽ; ഇന്ന് 6 സോണുകളാക്കി തെരച്ചിൽ

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും.

ഇന്നത്തെ തെരച്ചിൽ കൂടുതൽ ആസൂത്രിതമായാണ് നടപ്പാക്കുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതുകൂടാതെ, ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിൽ പരിധിയിലെ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചിൽ തുടരും. മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ 291 പേരുടെ മരണമാണ് സ്ഥീരികരിച്ചത്. 29 കുട്ടികള്‍ ഉള്‍പ്പടെ 240 പേരെ ഇനി കിട്ടാനുണ്ട്.

Related posts

പിപ്പിൾസ് ഫൗണ്ടേഷൻ 9 നിർധന കുടുംബങ്ങൾക്ക് കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിൽ

Aswathi Kottiyoor

മുല്ലയ്ക്കലിൽ ജ്വല്ലറിയിൽ മോഷണം; ഓടിളക്കി അകത്തുകടന്ന കള്ളൻ ലക്ഷങ്ങളുടെ ആഭരണങ്ങൾ കവര്‍ന്നു

Aswathi Kottiyoor

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; എസ്ഐയ്ക്കും വണ്ടിയോടിച്ച സിപിഒയ്ക്കും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox