24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് ആൻ്റണി വർഗീസ്
Uncategorized

വയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് ആൻ്റണി വർഗീസ്

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ തുടരുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് നടൻ ആൻ്റണി വർ​ഗീസ്. സോഷ്യല്‍ മീഡിയയിൽ താരം ‘സ്റ്റാൻ്റ് വിത്ത് വയനാട്’ എന്ന പോസ്റ്റർ ഷെയർ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം സംവിധായകനും നടനുമായി ബേസിൽ ജോസഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിച്ച് രം​ഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു.’സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക’, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ബേസില്‍ പറഞ്ഞത്. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും താരം വീഡിയോയ്ക്ക് താഴെ കുറിച്ചിരുന്നു.

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

​ആസ്റ്റ​ർ ഡി ​എം ഹെ​ൽ​ത്ത്​ കെ​യ​ർ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ നാല് കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. ദുബായിലെ മലയാളി സംഘടനയായ ‘ഓർമ’ 10 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ​ദുരിതമനുഭവിക്കുന്നവർക്ക് ചൊവ്വാഴ്ച നാലമ്പല തീർഥാടനത്തിലൂടെ ലഭിച്ച 3,04,480 രൂപ നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും ക്ഷേത്രംതന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.

ദുരന്തത്തിൽ സർവതും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് താ​ങ്ങാ​യി ഒഐസിസി കു​വൈ​റ്റ് നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ഞ്ചു ല​ക്ഷം ന​ൽ​കും. ആ​ദ്യ ഗ​ഡു​വാ​യാ​ണ് ഇ​ത്ര​യും തു​ക ന​ൽ​കു​ന്ന​തെ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റു സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ഒ​ഐസി​സി അ​റി​യി​ച്ചു. കുന്നംകുളം നഗരസഭ രണ്ട് ലക്ഷം നൽകും. കൗൺസിലർമാരും നഗരസഭാ ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നോർക്ക ഡയറക്ടർ ജെ ​കെ മേനോ​ന്‍ ഒ​രു കോ​ടി രൂപ സഹായം അറിയിച്ചു. ഐഎംസിസി കു​വൈ​റ്റ് ക​മ്മി​റ്റി ആ​ദ്യ സ​ഹാ​യ​മാ​യി മു​ഖ്യമ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ നൽകും.

Related posts

*വള്ളിത്തോട് വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്*

Aswathi Kottiyoor

ഭർത്താവ് ഔട്ടിങ്ങിന് കൊണ്ടുപോയില്ല, മഹാരാഷ്ട്രയിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഭാര്യ ജീവനൊടുക്കി

Aswathi Kottiyoor

തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

Aswathi Kottiyoor
WordPress Image Lightbox