September 19, 2024
  • Home
  • Uncategorized
  • ‘ഉരുൾ‌പൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു, കേരളം എന്ത് ചെയ്തു’; കുറ്റപ്പെടുത്തി അമിത് ഷാ
Uncategorized

‘ഉരുൾ‌പൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു, കേരളം എന്ത് ചെയ്തു’; കുറ്റപ്പെടുത്തി അമിത് ഷാ

ഡൽഹി: ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല. കേരള സർക്കാർ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചു.

വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമര്‍ശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ ആണ് അപകടങ്ങള്‍ക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ സമയം ആണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ സി വേണുഗോപാല്‍ മറുപടിയായി പറഞ്ഞു.

വയനാട് ഉരുള്‍ പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാജ്യസഭയിലും എംപിമാര്‍ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയില്‍ സിപിഐഎം ഉപനേതാവ് ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹിം, പി സന്തോഷ് കുമാര്‍, ജോസ് കെ മാണി തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ നിരാകരിക്കുകയായിരുന്നു.

Related posts

അരിക്കൊമ്പനെ പിടിക്കും വരെ പ്രതിഷേധം; വെള്ളിയാഴ്ച മുതൽ സിങ്കുകണ്ടത്ത് രാപകല്‍ സമരം

Aswathi Kottiyoor

‘ചെയ്യിക്കുന്നത് ഷാഫിയും സരിനും, കൂട്ടിന് ലീഗുകാരും’; കെകെ ശൈലജക്കെതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമെന്ന് സനോജ്

Aswathi Kottiyoor

ഏഷ്യൻ ഗെയിംസ്: ആര്‍ച്ചറിയില്‍ പുരുഷന്‍മാര്‍ക്കും സ്വര്‍ണം, സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox