24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • റാഫേല്‍ നദാല്‍ ഇന്ന് നൊവാക് ജോക്കോവിച്ചിനെതിരെ! ഒളിംപ്ക്‌സ് ടെന്നിസില്‍ ഇന്ന് ക്ലാസിക്ക് പോര്
Uncategorized

റാഫേല്‍ നദാല്‍ ഇന്ന് നൊവാക് ജോക്കോവിച്ചിനെതിരെ! ഒളിംപ്ക്‌സ് ടെന്നിസില്‍ ഇന്ന് ക്ലാസിക്ക് പോര്

പാരീസ്: ഒളിംപിക്‌സ് ടെന്നിസില്‍ ഇന്ന് ക്ലാസിക് പോരാട്ടം. റാഫേല്‍ നദാല്‍ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ നൊവാക് ജോകോവിച്ചിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഒളിംപിക് ദീപം തെളിഞ്ഞതോടെ ലോകത്തോളം വളര്‍ന്ന് പാരീസ്. ആ ലോകം ഇന്ന് ഒരു കളിമണ്‍ കോര്‍ട്ടിലേക്ക് ചുരുങ്ങും. 46 ഗ്രാന്‍സ്ലാം കിരീടം പങ്കിട്ടെടുത്ത രണ്ടുപേര്‍ അവസാനായി ഒരിക്കല്‍ കൂടി മുഖാമുഖം. ഫ്രഞ്ച് ഓപ്പണിലെ പതിനാല് കിരീടം ഉള്‍പ്പടെ 22 ഗ്രാന്‍സ്ലാം കിരീടത്തിന്റെ തലപ്പൊക്കമുളള റാഫേല്‍ നദാല്‍.

24 ഗ്രാന്‍സ്ലാം കിരീടവുമായി ടെന്നിസ് ലോകത്തെ റാക്കറ്റിലാക്കിയ നൊവാക് ജോകോവിച്ച്. ടെന്നിസ് കോര്‍ട്ടില്‍ ഇരുവരും നേര്‍ക്കുനേര്‍വരുന്ന അറുപതാമത്തെ മത്സരം. ഒറ്റജയത്തിന്റെ ലീഡില്‍ ജോകോവിച്ച് ആദ്യ ഒളിംപിക് മെഡല്‍ സ്വപ്നം കാണുന്നു. 2008ലെ ഒളിംപിക് ചാംപ്യനായ നദാല്‍ കളത്തിലിറങ്ങുന്നത് വലത് തുടയ്‌ക്കേറ്റ പരിക്കുമായി. മുപ്പത്തിയേഴുകാരന്‍ കാരന്‍ ജോകോവിച്ചും മുപ്പെത്തിയെട്ടുകാരന്‍ നദാലും ഇനിയൊരു ഒളിംപിക്‌സില്‍ റാക്കറ്റ് വീശില്ലെന്നുറപ്പ്. ഇതുകൊണ്ടുതന്നെ ഈ കളിക്ക് സാക്ഷ്യം വഹിക്കുന്നവര്‍ ഭാഗ്യം ചെയ്തവര്‍.

Related posts

യുവതിയെ പീഡിപ്പിച്ച് ന​ഗ്നദൃശ്യം പകർത്തി ബന്ധുക്കൾക്ക് അയച്ചു കൊടുത്തു; കട്ടപ്പന സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് മകൾ; കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് മകൻ: അജീഷിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർക്കെതിരെ കുടുംബം

Aswathi Kottiyoor

വധൂവരന്മാർ നേരിട്ടു വരാതെ വിവാഹം റജിസ്റ്റർ ചെയ്യാനാകുമോ? അറിയണം ‘ആക്ടി’ലെ ഈ മാറ്റങ്ങൾ

Aswathi Kottiyoor
WordPress Image Lightbox