24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പാരിസ് ഒളിംപിക്സ്; വനിത സിംഗിൾസ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് അനായാസ ജയം
Uncategorized

പാരിസ് ഒളിംപിക്സ്; വനിത സിംഗിൾസ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് അനായാസ ജയം

പാരിസ്: പാരിസ് ഒളിംപിക്സ് വനിത സിം​ഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ മത്സരത്തിൽ അനായാസ വിജയം. നേരിട്ടുള്ള ​ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ 21-9, 21-6.

ആദ്യ ​ഗെയിമിൽ അനായാസമായിരുന്നു സിന്ധുവിന്റെ മുന്നേറ്റം ഒരു ​ഘട്ടത്തിൽ പോലും ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താന‍് ഫാത്തിമ റസാഖിന് കഴിഞ്ഞില്ല. ആദ്യ ​ഗെയിമിലെ ആധിപത്യം സിന്ധു രണ്ടാം അങ്കത്തിലും തുടർന്നു. ഇതോടെ ഏകപക്ഷീയ വിജയം ഇന്ത്യൻ താരം നേടുമെന്ന് ഉറപ്പായിരുന്നു. വെറും അരമണിക്കൂർ മാത്രമാണ് മത്സരം നീണ്ടത്.

​ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധുവിന്റെ അടുത്ത മത്സരം ജൂലൈ 31നാണ്. എസ്റ്റോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി. ​ഗ്രൂപ്പ് ഘട്ടത്തിലെ സമ്പൂർണ ജയമാണ് ഇന്ത്യൻ താരത്തിന്റെ ലക്ഷ്യം. 2016ൽ റിയോ ഒളിംപിക്സിൽ വെള്ളിയും 2021ൽ ടോക്കിയോയിൽ വെങ്കല മെഡലും സ്വന്തമാക്കിയ പി വി സിന്ധു പാരിസിൽ സുവർണമെഡൽ പ്രതീക്ഷയിലാണ്.

Related posts

ഖാലിദിയ ഫുട്‌ബോൾ മേളക്ക് ജനുവരി 19ന് തുടക്കം

Aswathi Kottiyoor

സംസ്ഥാന സർക്കാർ 2 ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി; 742 കോടി വരുമാന നഷ്ടം

Aswathi Kottiyoor

ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox