23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
Uncategorized

കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം


കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.

എറണാകുളം – കോട്ടയം റൂട്ടിൽ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റെന്ന് വൈക്കം എംഎൽഎ സികെ ആശ പറഞ്ഞു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സി കെ ആശ അറിയിച്ചു.

വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. പിൻസീറ്റിൽ ഇരുന്ന ചിലരെ അബോധാവസ്ഥയിലാണ് പുറത്തെടുത്തത്. പിന്നീട് പൊലീസും ഫയർഫോഴ്സ് എത്തിയാണ് ആളുകളെ ആശുപത്രിയിൽ എത്തിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഥലത്ത് നിന്നും ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Related posts

ചിന്നക്കനാലിൽ അരിക്കൊമ്പനില്ല, പക്ഷേ ആക്രമണത്തിന് കുറവില്ല, വള്ളംമുങ്ങി മരിച്ചയാളുടെ വീട് ചക്കക്കൊമ്പൻ തകർത്തു

Aswathi Kottiyoor

150 ലിറ്റര്‍ വാഷും 1 ലിറ്റര്‍ ചാരായവുമായി മുന്‍ അബ്കാരി കേസിലെ പ്രതി പിടിയില്‍

Aswathi Kottiyoor

വോട്ടഭ്യർത്ഥിച്ച്‌ വീഡിയോ; ആമിർഖാന് ശേഷം രൺവീർ സിംഗിന്റെ പേരിലും ഡീപ് ഫേക്ക്

Aswathi Kottiyoor
WordPress Image Lightbox