23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഗംഗാനദി കരകവിഞ്ഞു, വൻ നാശനഷ്ടം
Uncategorized

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഗംഗാനദി കരകവിഞ്ഞു, വൻ നാശനഷ്ടം

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ​ഗം​ഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ​ഗം​ഗോത്രിയിലെ ആശ്രമങ്ങളിൽ വെള്ളം കയറി. നിരവധി കുടിലുകൾ ഒഴുകിപ്പോയി. ​അപകടം മുൻനിർത്തി ഗം​ഗാ നദീ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ​ഗം​ഗോത്രിയിലെ ശാരദാ കുടീരത്തിലേക്കും ശിവാനന്ദാശ്രമത്തിലേക്കും വെള്ളം കയറി. ​ഗോമുഖിൽ മേഘവിസ്ഫോടനമുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ​

ഗം​ഗാനദി കടന്നുപോകുന്ന പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഹരിദ്വാറിലും ഋഷികേശിലും ​ഗം​ഗ കുത്തിയൊഴുകുകയാണ്. ​​ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയ പാത അടച്ചിരിക്കുകയാണ്. ഹരിദ്വാറിൽ ഒഴുക്കില്‍ പെട്ടയാളുകളെ എസ്ഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.

ഇതിനിടെ മഴയെ തുടർന്ന് ടെഹ്‍രി ​ഗർഹ്‍വാളിലുണ്ടായ മണ്ണിടിച്ചിലിൽ അമ്മയും 15കാരിയായ മകളും മരിച്ചു. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇവരുടെ വീട് തകർന്നു. ഇതിനുള്ളിൽ പെട്ടാണ് സരിത ദേവിയും മകൾ അങ്കിതയും മരിച്ചത്. മഴയിൽ ​ഗോദാറിന് സമീപത്തുള്ള പാലം ഒലിച്ചുപോയുണ്ടായ അപകടത്തിൽ 106 പേരെ എസ്ഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. മാർക്കണ്ഡ നദിക്ക് മുകളിലൂടെയുള്ള മരപ്പാലം തകർന്നു. ശക്തമായ മഴയിൽ ഉത്തരാഖണ്ഡിലുടനീളം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Related posts

മനുഷ്യക്കുരുതിക്ക് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ സുധാകരന്‍

Aswathi Kottiyoor

ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും, പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കും; വിശദമായ മാർഗ്ഗ നിർദേശം ഉടൻ

Aswathi Kottiyoor

കട്ടപ്പന ക്കൊലപാതകം; കുറ്റം സമ്മതിച്ച് നിതീഷ്; വീടിന്റെ തറപൊളിച്ച് മൃതദേഹം പുറത്തെടുക്കും

Aswathi Kottiyoor
WordPress Image Lightbox