23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • *ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.*
Uncategorized

*ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.*

ചെട്ടിയാംപറമ്പ് ഗവ. യു. പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും, ചിത്രകാരനുമായ ശ്രീ. അനിൽ പുനർജ്ജനി നിർവഹിച്ചു. പി. റ്റി. എ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് അധ്യക്ഷനായ പരിപാടിക്ക് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി. ലീലാമ്മ ജോണി കുട്ടികളുടെ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. പി. റ്റി. എ അംഗം ശ്രീമതി. നിത്യ, സീനിയർ അധ്യാപിക ശ്രീമതി വിജയശ്രീ പി. വി, സ്കൂൾ ലീഡർ മിത്രലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ ശ്രീ. ശിവേഷ് മാധവൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

Related posts

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു; ഉരുകി ഉപഭോക്താക്കൾ

Aswathi Kottiyoor

കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox