23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേന്ദ്ര ബജറ്റിലൂടെ മോദി സർക്കാരിന്റെ പച്ചയായ പക്ഷപാത മുഖം വെളിവായി എന്ന് യൂത്ത് കോൺഗ്രസ്
Uncategorized

കേന്ദ്ര ബജറ്റിലൂടെ മോദി സർക്കാരിന്റെ പച്ചയായ പക്ഷപാത മുഖം വെളിവായി എന്ന് യൂത്ത് കോൺഗ്രസ്


കേളകം : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേന്ദ്ര ധനകാര്യ മന്ത്രിക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്ത്’ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ കേളകം മണ്ഡലംതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ്
ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജയ്സൺ
ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ജനകേന്ദ്രീകൃത ഭരണത്തിനുപകരം കുഴലൂത്ത് കേന്ദ്രികൃത ഭരണത്തിലേക്ക് ഏകധിപത്യ ഭരണം നടത്തിയിരുന്ന മോദിക്ക് തരംതാഴേണ്ടിവന്നത് കാലംകാത്തുവെച്ച കാവ്യനീതി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ടൂറിസം സഹമന്ത്രിയായിട്ടും ടൂറിസം മേഖലയിലെങ്കിലും ഒരു ചെറുകിട പദ്ധതി ലഭ്യമാക്കാൻപോലും കെൽപ്പില്ലെങ്കിൽ സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവെക്കാനുള്ള ആർജ്ജവം കാണിക്കണമെന്ന് പരിപാടിയിൽ കേളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കേളകം പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ടോണി വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറിമാരായ വിമൽ കൊച്ചുപുരയ്ക്കൽ, ജോബേഷ് ജോസ്, കെ എസ്‌ യു ജില്ലാ ജനറൽ സെക്രട്ടറി എബിൻ പുന്നവേലിൽ, സോണി തോമസ്, ടോണി പാലമറ്റം തുടങ്ങിയവർ സംസാരിച്ചു.

Related posts

വമ്പൻ സർപ്രൈസ്, കർണാടക മുൻ മുഖ്യമന്ത്രി ബിജെപി വിട്ടേക്കും, കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥിയെന്ന് സൂചന

Aswathi Kottiyoor

കാഴ്ച്ച മങ്ങി, ഛർദ്ദി, മദ്യം കഴിച്ചതിന് പിന്നാലെ ആളുകൾ മരിച്ചുവീണു, വ്യാജ മദ്യദുരന്തത്തിൽ ഹരിയാനയിൽ 16 മരണം

Aswathi Kottiyoor

സ്കൂളിന് മുന്നിൽ ഇറക്കിവിട്ട മകൾ ക്ലാസിലെത്തിയില്ലെന്ന് അച്ഛന് മെസേജ്; 15കാരിയെ കണ്ടെത്താൻ ഉടൻ ഇടപെട്ട് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox