24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേളകം വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും
Uncategorized

കേളകം വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും

കേളകം : കേളകം സഞ്ചോസ് പള്ളി പാരിഷ് ഹാളിൽ വെച്ച് സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും. കേളകം YMCA യുടെ അഭിമുഖത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇരിട്ടി, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ, സ്നേഹ സ്പർശം എന്നിവയുടെ സംയുക്താഭിമുഖ്യത്തോടെയാണ് ഓഗസ്റ്റ് ആറാം തീയതി കേളകം സഞ്ചോസ് പള്ളി പാരിഷ് ഹാളിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തുന്നത്. പൂർണ്ണ സജ്ജമായ മൊബൈൽ ലാബിന്റെ സഹായത്തോടെ നടത്തപ്പെടുന്ന ക്യാമ്പിൽ യൂറിൻ-ആൽബൊമിൻ (വൃക്കാരോഗം കണ്ടെത്തുന്നതിനുള്ള പരിശോധന ), ബ്ലഡ്‌ ഷുഗർ, കോളസ്ട്രോൾ, ബി. പി , ഇ. സി. ജി, ഹൈറ്റ്, വെയിറ്റ് എന്നീ ടെസ്റ്റുകൾ നടത്തപ്പെടുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശോധനകൾ ഉണ്ടായിരിക്കുന്നത്.

രജിസ്റ്റർ ചെയ്യാവുന്ന നമ്പർ :
9447795520
9497289944
9645261640

Related posts

റോഡിലെ കേബിളുകൾ അപ്രത്യക്ഷമാകും, മഴയെത്തും മുമ്പേ എല്ലാം സ്മാർട്ടാകും; തലസ്ഥാന റോഡ് പണി അന്തിമ ഘട്ടത്തിലേക്ക്

Aswathi Kottiyoor

ആറളം പഞ്ചായത്ത് മുൻ അംഗം ഷോക്കേറ്റ് മരിച്ചു

നിപ പോയി മാസമൊന്ന് കഴിഞ്ഞു! നോ നിപ സർട്ടിഫിക്കറ്റ് കുരുക്കാകുന്ന കരിപ്പൂർ എയർപോർട്ട്, നിയന്ത്രണം നീക്കിയില്ല

Aswathi Kottiyoor
WordPress Image Lightbox