24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണക്കേസ്: 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
Uncategorized

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണക്കേസ്: 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു


തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിന്റെ മറവിൽ മെഡിക്കൽ ഓഫീസർ നിയമനത്തിൽ നടന്ന കോഴ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് കുറ്റപത്രത്തിലുളളത്. കേസിൽ നാല് പ്രതികളാണുളളത്. എഐവൈഎഫ് മുൻ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുൻ എസ് എഫ് ഐ നേതാവുമായ ലെനിൻ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് എന്നിവരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരിൽ വൻ തട്ടിപ്പ്; പഞ്ചായത്തുകളിലെത്തി ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചു
മലപ്പുറം സ്വദേശിയായ ഹരിദാസനാണ് കേസിലെ പരാതിക്കാരൻ. സെപ്തംബർ 27നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖിൽ മാത്യു സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ അന്വേഷണം മുറുകിയപ്പോള്‍ പണം നൽകിയത് മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനാണെന്നും ആരോപണം ഉന്നയിക്കാൻ പ്രേരിച്ചതും ബാസിത്തെന്നായിരുന്നു ഹരിദാസൻെറ കുറ്റസമ്മത മൊഴി. ഹരിദാസൻ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് ബാസിത്ത് ഒരു പരാതി തയ്യാറാക്കിയും മന്ത്രിയുടെ ഓഫീസിൽ നൽകിയിരുന്നു.

Related posts

‘എളമരം കരീമിനും റിയാസിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണം, പ്രമോദിന് വീരപരിവേഷം നല്‍കുന്നു’; സിപിഎം

Aswathi Kottiyoor

മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor

രഹസ്യ വിവരം കിട്ടി, സ്ഥലത്തെത്തിയപ്പോൾ ചാരായം വാറ്റ്; ചെട്ടിക്കുളങ്ങരയിൽ വാറ്റ് സംഘത്തെ എക്സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox