23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ആധാർ എൻറോൾമെന്റ് ഐഡിക്ക് പൂട്ട് വീഴുന്നു; നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പർ തന്നെ വേണം
Uncategorized

ആധാർ എൻറോൾമെന്റ് ഐഡിക്ക് പൂട്ട് വീഴുന്നു; നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പർ തന്നെ വേണം

നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത് നിർത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ആധാർ രജിസ്ട്രേഷൻ സമയത്ത് വ്യക്തികൾക്ക് നൽകിയിട്ടുള്ള താൽക്കാലിക ഐഡിയാണ് ആധാർ എൻറോൾമെന്റ് ഐഡി. ഒരു താൽക്കാലിക റഫറൻസ് നമ്പർ മാത്രമാണ് ആധാർ എൻറോൾമെന്റ് ഐഡി . ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ അനുവദിക്കുന്നത് ദുരുപയോഗത്തിന് വഴി വയ്ക്കും എന്നതിനാലാണ് നടപടി. ഈ ഭേദഗതി 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനുള്ള അപേക്ഷാ ഫോമിൽ വ്യക്തികൾക്ക് ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കാനാവില്ല.

എൻറോൾമെന്റ് ഐഡിയുടെ അടിസ്ഥാനത്തിൽ പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ആധാർ നമ്പർ അറിയിക്കണം. ഔദ്യോഗിക ആധാർ നമ്പർ നൽകുന്നതിന് മുമ്പ് ആധാർ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത്. ആധാർ എൻറോൾമെന്റ് സമയത്ത് ലഭിച്ച അക്‌നോളജ്‌മെന്റ് സ്ലിപ്പിലാണ് എൻറോൾമെന്റ് ഐഡി ഉണ്ടായിരിക്കുക

Related posts

ഡൽഹിയിൽ‌ ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് തിരിച്ചടി

Aswathi Kottiyoor

ഗാനമേളക്കിടെ വേദിയിൽക്കയറി നൃത്തം, തടയാൻ ശ്രമിച്ച മേയറെ കൈയേറ്റം ചെയ്തു; കണ്ണൂരില്‍ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം; തലയ്ക്ക് പരിക്കേറ്റയാൾ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox