23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ലെവൽ-2 അക്രഡിറ്റേഷൻ
Uncategorized

തിരുവനന്തപുരം വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ലെവൽ-2 അക്രഡിറ്റേഷൻ


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.

വിമാനത്താവളത്തിലെ അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടതായി വിമാനത്താവള അധികൃതർ അറിയിത്തു. യാത്രക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ എന്നീ മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. ഈ കാലയളവിൽ 7954 എയർ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 6887 ആയിരുന്നു- 14% വർധന.

Related posts

വെള്ളൂർ കേരള പേപ്പർ മില്ലിൽ തീപിടിത്തം, മെഷീനുകളടക്കം കത്തിനശിച്ചു

Aswathi Kottiyoor

എബിവിപി ദേശീയ അധ്യക്ഷനായി ഡോ. രാജ്‌ശരൺ ഷാഹിയും ദേശീയ ജനറൽ സെക്രട്ടറിയായി യജ്ഞവൽക്യ ശുക്ലയും തുടരും

Aswathi Kottiyoor

യുവാവിന്‍റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

Aswathi Kottiyoor
WordPress Image Lightbox