23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • തൃശൂരിൽ കൊലക്കേസ് പ്രതിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു
Uncategorized

തൃശൂരിൽ കൊലക്കേസ് പ്രതിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു


തൃശ്ശൂർ: കൊലക്കേസ് പ്രതിയെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. പ്രതികൾ മൂന്നുപേരും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം പൂച്ചെട്ടി ​ഗ്രൗണ്ടിനോട് ചേർന്ന റോഡിലാണ് സതീഷിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയിലാണ് വെട്ടേറ്റതാണെന്ന് മനസ്സിലായത്. കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ അടിയുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. തര്‍ക്കം പിന്നീട് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്.

Related posts

ലോക്സഭ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ പൊലീസ് ഓഫീസറായി ജോലി ചെയ്തു, മുൻ എസ്പിസി, എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികള്‍ക്ക് ഇതുവരെ പണം കിട്ടിയില്ല

Aswathi Kottiyoor

50 വര്‍ഷത്തെ രഹസ്യം തേടി സ്കോട്ട്‍ലാന്‍ഡ്; തടാകത്തിലെ രക്ഷസരൂപിക്കായുള്ള അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor

പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം;യുവതിക്ക്

Aswathi Kottiyoor
WordPress Image Lightbox