23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം
Uncategorized

ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം


തിരുവനന്തപുരം: ലാന്‍ഡിങ്ങിനിടെ വിമാനത്തില്‍ പുക. കുവൈത്ത് എയര്‍വേയ്സ് വിമാനം ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെയാണ് മുന്‍വശത്തെ ടയറിന് (ലാന്‍ഡിങ് ഗിയര്‍) മുകളില്‍ പുക ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ എത്തിച്ച് പരിശോധന നടത്തി. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഗ്രൗണ്ട് എഞ്ചിനീയറിങ് വിഭാഗം നടത്തിയ പരിശോധനയ്ക്ക് ശേഷം വിമാനം തിരികെ പോയി. ലാന്‍ഡിങ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഓയില്‍ ചോര്‍ച്ചയാണ് പുക ഉയരാന്‍ കാരണമായതെന്നും അധികൃതര്‍ അറിയിച്ചു.

Related posts

ന്യൂനമർദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor

‘ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ നല്ല അവസരം കിട്ടുമെന്ന മനോഭാവം നടിമാര്‍ക്കുമുണ്ടായിട്ടില്ലേ? സ്വന്തം ശരീരം സ്ത്രീകള്‍ സൂക്ഷിക്കണം’; യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

Aswathi Kottiyoor

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox