24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം
Uncategorized

സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം


ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില സ്കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 19ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു.

കൂടുതലായും എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മിഡ് ഡേ മീൽ സ്‌കീമിൻറെ ഭാഗമായി ചോറും കറികളുമുൾപ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു നൽകിയത്. ഏകദേശം തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അറുന്നൂറ്റി ഇരുപതോളം വിദ്യാർഥികൾ ആണ് ഉച്ചഭക്ഷണം കഴിച്ചത്.

തുടർന്ന് 34 വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. ഇതിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികൾ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ പ്രാഥമിക പരിശോധനകൾക്ക് ശേഷം പിറ്റേന്ന് ( ജൂലൈ 20 ന് ) വിട്ടയച്ചു. എട്ട് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

Related posts

ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല, കാര്‍യാത്രികന് ക്രൂരമർദ്ദനം; മുഴുവന്‍ പ്രതികളും പിടിയില്‍

Aswathi Kottiyoor

എറണാകുളത്തെ ബംഗാളി ഹോട്ടലിൽ ഭക്ഷണം മാത്രമല്ല വിൽക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ പിടിയിൽ

Aswathi Kottiyoor

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ജോലി തുടങ്ങിയ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് നഷ്ടം 54 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox