22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജ്വല്ലറിയിലെ മോഷണശ്രമം പ്രതികൾ പിടിയിൽ; പിടിയിലായത് നെടുമങ്ങാട് പാലോട് സ്വദേശികൾ
Uncategorized

ജ്വല്ലറിയിലെ മോഷണശ്രമം പ്രതികൾ പിടിയിൽ; പിടിയിലായത് നെടുമങ്ങാട് പാലോട് സ്വദേശികൾ


കഴിഞ്ഞദിവസം ചടയമംഗലം പോരേടം റോഡിൽ മഹാദേവക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന
ശ്രീലക്ഷ്മി ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ പ്രതികളെ അതിവേഗം പിടികൂടി ചടയമംഗലം പോലീസ്. നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് സ്വദേശിനി സ്വപ്ന എന്നിവരെയാണ് അതി വിദഗ്ധമായി ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നൂറോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ ശ്രമകരമായ അന്വേഷണത്തിനോടുവിലാണ് പ്രതികളെ വലയിലാക്കിയത്.

വെള്ളിയാഴ്ചയാണ് സ്കൂട്ടറിലെത്തിയ ദമ്പതികൾ എന്ന് പരിചയപ്പെടുത്തിയ പുരുഷനും സ്ത്രീയും മോഷണ ശ്രമം നടത്തിയത്.
മാല വാങ്ങാൻ എന്ന വ്യാജേന ആഭരണങ്ങൾ പരിശോധിച്ച യുവതിക്ക് പക്ഷേ സ്വർണം കൈക്കലാക്കാൻ കഴിഞ്ഞില്ല.ഇതിനിടെ യുവതിക്കൊപ്പം എത്തിയ യുവാവ് ജീവനക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചായിരുന്നു ഇവർ രക്ഷപ്പെട്ടത്.എന്നാൽ ഇരുവർക്കും സ്വർണ്ണം കവരാൻ കഴിഞ്ഞിരുന്നില്ല. ചടയമംഗലം പോലീസ് സ്റ്റേഷൻ എസ് എച് ഒ സുനീഷിന്റെയും എസ് ഐ മോനിഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

മാലിന്യം കത്തിച്ചതിന് പേരാവൂർ കവിത ആശുപത്രിക്ക് 10000 രൂപ പിഴയിട്ട് പഞ്ചായത്ത്

Aswathi Kottiyoor

ലീഗിനെതിരെ കോണ്‍ഗ്രസ് -സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

Aswathi Kottiyoor

പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

WordPress Image Lightbox