പേരാവൂർ: കുടിവെള്ള കിണറിനോട് ചേർന്ന് പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ് ഉൾപ്പെടെയുള്ളവ കത്തിച്ചതിന് ആശുപത്രി അധികൃതർക്ക് എതിരെ 10000 രൂപ പിഴയിട്ടു. പേരാവൂർ ടൗണിലെ കവിത ആശുപത്രിയിക്കാണ് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി പിഴയടക്കാൻ നോട്ടീസ് അയച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് സെക്രട്ടറിയുടെ നിർദേശപ്രകാരം പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നേരിട്ടെത്തി കുറ്റകൃത്യം കണ്ടെത്തുകയായിരുന്നു. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വെക്തമാക്കി.
- Home
- Uncategorized
- മാലിന്യം കത്തിച്ചതിന് പേരാവൂർ കവിത ആശുപത്രിക്ക് 10000 രൂപ പിഴയിട്ട് പഞ്ചായത്ത്