23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേരളത്തിൽ വീണ്ടും നിപാ, ‘കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കണം’; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഹൈബി ഈഡൻ
Uncategorized

കേരളത്തിൽ വീണ്ടും നിപാ, ‘കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കണം’; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഹൈബി ഈഡൻ

ദില്ലി: കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സജീവമായ സാഹചര്യത്തില്‍ ഹൈബി ഈഡന്‍ എംപി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയം ഉയര്‍ത്തി. നിപാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച്, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്.

കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും അധികൃതരെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

ഹൈറിസ്കിലുള്ള 13പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിക്കുന്നത്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്. നിലവില്‍ 350 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 101 പേര്‍ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. 68 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുവരെ രോഗ ലക്ഷണങ്ങളില്ല. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കും.

Related posts

എടൂർ – മണത്തണ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു; കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Aswathi Kottiyoor

ധന്യ 20 കോടി രൂപ തട്ടിയത് ഗോൾഡ് പ്ലാറ്റ്ഫോം വഴിയെന്ന് പൊലീസ്, ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടും

Aswathi Kottiyoor

കുട്ടി പ്രണയങ്ങൾ പരിധി വിടുന്നു:പാനൂർ ബസ്റ്റാൻഡിൽ ജാഗ്രതയോടെ പോലീസ് –

Aswathi Kottiyoor
WordPress Image Lightbox