22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അമിത ദുർഗന്ധം, ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യം; കുട്ടികൾക്ക് രോഗങ്ങൾ, പൗൾട്രി ഫാം പൂട്ടാൻ ഉത്തരവ്
Uncategorized

അമിത ദുർഗന്ധം, ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യം; കുട്ടികൾക്ക് രോഗങ്ങൾ, പൗൾട്രി ഫാം പൂട്ടാൻ ഉത്തരവ്

തിരുവനന്തപുരം: അതിയന്നൂർ മുള്ളുവിള പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മാതാ പൗൾട്രി ഫാം അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്. ഫാമിന്റെ പ്രവർത്തനം കുട്ടികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ വിലയിരുത്തി.

ഫാം പ്രവർത്തിക്കുന്നില്ലെന്ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്. കമ്മിഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ, അംഗം ഡോ. എഫ് വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇത് നടപ്പിലാക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യമെങ്കിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ സേവനം തേടാനും കമ്മിഷൻ നിർദ്ദേശിച്ചു.

ഫാമിൽ നിന്നുള്ള അമിതമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യവും കാരണം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനും പഠിക്കാനും കഴിയുന്നില്ല. കുട്ടികൾക്ക് തുടർച്ചയായി വിവിധ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരുന്നു. അവരുടെ ആരോഗ്യനില മോശമാകുന്നു മുതലായ വിഷയങ്ങൾ ഉന്നയിച്ച് ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന പരാതിയിൻമേലാണ് കമ്മിഷൻ നടപടിക്ക് നിർദ്ദേശം നൽകിയത്. ശുപാർശകളിൻമേൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കാനും ഉത്തരവിൽ നിർദ്ദേശം നൽകി.

Related posts

കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു

Aswathi Kottiyoor

‘ഡിസിപി അടക്കമുള്ള ഉദ്യോഗസ്ഥർ പീഡിപ്പിച്ചു’, വനിതാ പൊലീസുകാരുടെ പേരിലുള്ള കത്ത് വെെറൽ; വ്യാജമെന്ന് പൊലീസ്

Aswathi Kottiyoor

വർക്കലയിൽ നായകളെ ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ട നിലയിൽ, വാരിയെടുത്ത് ചികിത്സ നൽകി രക്ഷിച്ച് റഷ്യക്കാരി പോളിന

Aswathi Kottiyoor
WordPress Image Lightbox