22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു
Uncategorized

കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു


അബുദാബി: യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്‍റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന്‍ പ്രണവ് (24) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അബുദാബിയില്‍ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ദുബൈയിലുള്ള സുഹൃത്തിനെ കണ്ട ശേഷം മടങ്ങിവരുന്നതിനിടെ അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കുടുംബസമേതം അബുദാബിയില്‍ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. സഹോദരി: ശീതള്‍.

Related posts

മുകളിൽ തോട്ടി കെട്ടിവെച്ചു പോയ കെ.എസ്.ഇ.ബി വാഹനത്തിനും 20500രൂപ പിഴയിട്ട് എ.ഐ കാമറ –

Aswathi Kottiyoor

ഒറ്റമുറി വീട്ടിലെ അരലക്ഷത്തിന്റെ ബില്ല്; ‘അന്വേഷിക്കാന്‍ നിര്‍ദേശിച്ചു’, ആവശ്യമെങ്കിൽ തുടർനടപടിയെന്ന് മന്ത്രി

Aswathi Kottiyoor

അതിക്രമങ്ങൾക്ക് എതിരെ ,സമാധാന സന്ദേശ ക്യാമ്പയിൻ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox