31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അഖിലയ്‍ക്ക് ഹാപ്പി ബർത്ത് ഡേ, പാട്ടുപാടി നാട്ടുകാർ, തലയാട്ടി സ്വീകരിച്ച് ആന, വൈറൽ വീഡിയോ
Uncategorized

അഖിലയ്‍ക്ക് ഹാപ്പി ബർത്ത് ഡേ, പാട്ടുപാടി നാട്ടുകാർ, തലയാട്ടി സ്വീകരിച്ച് ആന, വൈറൽ വീഡിയോ

ഓരോ ദിവസവും അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ വളരെ മനോഹരവും രസകരവുമായ ഒരുപാട് വീഡിയോകളും ഉണ്ടാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്ന ഈ വീഡിയോയും. ഒരു ആനയുടെ പിറന്നാൾ ആഘോഷിക്കുന്നതാണ് വീഡിയോ.

Nature is Amazing എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. അഖില എന്ന് പേരിട്ടിരിക്കുന്ന ഒരു ആനയുടെ പിറന്നാൾ ആഘോഷമാണ് വീഡിയോയിൽ കാണുന്നത്. അഖിലയുടെ പിറന്നാളിന് മധുരത്തിന്റെ ഒരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. അത് മാത്രമല്ല, ചുറ്റും നിൽക്കുന്നവരെല്ലാം അവൾക്ക് പിറന്നാൾ ആശംസകൾ പറയുകയും അവളത് ആസ്വദിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

“ഇന്ത്യയിൽ, അവർ ആനയുടെ ജന്മദിനം ആഘോഷിക്കുന്നു” എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള ആനയാണ് അഖില. നാട്ടുകാരുമായും അഖിലയ്ക്ക് നല്ല സൗഹൃദമാണെന്നാണ് പറയുന്നത്. അവളുടെ 22 -ാം ജന്മദിനമാണ് ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

വീഡിയോയിൽ, ആനയ്ക്ക് എല്ലാവരും പിറന്നാൾ ആശംസിക്കുന്നതും അഖില അതിന് അനുസരിച്ച് തലയാട്ടുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്. മിക്കവാറും ആളുകൾ മറ്റ് ആനകളുടെ വീഡിയോയും ചിത്രങ്ങളും ഷെയർ ചെയ്തിട്ടുമുണ്ട്.

Related posts

വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ മൂന്ന്‌ അതിഥിത്തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

ദുർമന്ത്രവാദത്തിന്റെ പേരിൽ പീഡനം; പരാതിയുമായി സീരിയൽ താരം

Aswathi Kottiyoor

മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു; 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox