September 19, 2024
  • Home
  • Uncategorized
  • ദിവസങ്ങളുടെ എണ്ണം കുറയുന്നു; ഭൂമിയുടെ ഭ്രമണത്തെ മാറ്റി കാലാവസ്ഥ വ്യതിയാനം
Uncategorized

ദിവസങ്ങളുടെ എണ്ണം കുറയുന്നു; ഭൂമിയുടെ ഭ്രമണത്തെ മാറ്റി കാലാവസ്ഥ വ്യതിയാനം

ഭൂമിയുടെ ഭ്രമണ സഞ്ചാരത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. ഭൂമിയുടെ ഭ്രമണം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഇടിഎച്ച് സൂറിച്ചില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഭ്രമണത്തിലും അച്ചുതണ്ടിലും കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം. ധ്രുവീയ മഞ്ഞ് ഉരുകുകയും ജലം ഭൂമധ്യരേഖയിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഇത് ഭൂമിയുടെ പിണ്ഡത്തിന്റെ വിതരണത്തില്‍ മാറ്റം വരുത്തുകയും അതിന്റെ ഭ്രമണത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഇത് കാരണമാകുന്നുവെന്നാണ് പഠനം പറയുന്നത്.

ഈ പ്രഭാവം ഒരു സ്‌കേറ്റര്‍ സ്പിന്നിംഗ് സമയത്ത് കൈകള്‍ നീട്ടിപ്പിടിച്ച് വേഗത നിയന്ത്രിക്കുന്നതിന് സമാനമാണെന്ന് നേച്ചര്‍ ജിയോസയന്‍സിലും പിഎന്‍എഎസിലും പ്രസിദ്ധീകരിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ബെനഡിക്റ്റ് സോജ വിശദീകരിക്കുന്നു. പിണ്ഡം ഭൂമിയുടെ അച്ചുതണ്ടില്‍ നിന്ന് അകന്നുപോകുമ്പോള്‍ അത് ജഡത്വം വര്‍ദ്ധിപ്പിക്കുകയും ഭ്രമണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യ ഇടപെടലാണ് ഇതിനു കാരണമെന്നും ഭൂമി എന്ന ഗ്രഹത്തില്‍ വിചാരിക്കുന്നതിനപ്പുറം വലിയ സ്വാധീനം മനുഷ്യന്‍ ചെലുത്തുന്നുവെന്നുമാണ് സോജയുടെ പഠനം വ്യക്തമാക്കുന്നത്.

മഞ്ഞുപാളികള്‍ ഉരുകുന്നത് ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിന്റെ മാറ്റത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം ഗ്രഹത്തിന്റെ ആഴത്തിലുള്ള ചലനാത്മകതയെ ബാധിച്ചേക്കാമെന്ന് അവരുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രഹപ്രക്രിയകളെ അടിസ്ഥാനത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.

Related posts

ഇടതുസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ യുഡിഎഫ് സമരം; ‘സെക്രട്ടേറിയറ്റ് വളയും’

Aswathi Kottiyoor

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍

Aswathi Kottiyoor

സ്‌കൂളിലേക്ക് പോകുമ്പോള്‍: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

Aswathi Kottiyoor
WordPress Image Lightbox