• Home
  • Uncategorized
  • സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍
Uncategorized

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂര്‍ണ വിവരവും രേഖകളും വേണമെന്ന് പുതുക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വാഹനം വാങ്ങുമ്പോള്‍ വില വ്യക്തമാക്കുന്ന ഇന്‍വോയ്സ് ഹാജരാക്കണം. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ ധനസ്രോതസിന്റെ രേഖ നല്‍കണം. വ്യക്തിഗത നിക്ഷേപമാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ പാസ് ബുക്ക് ഹാജരാക്കണം. വായ്പയാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ അനുമതി പത്രവും പണയമാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ കത്തും രേഖകളും വേണം. പഴയ വാഹനം വിറ്റതാണെങ്കില്‍ അതിന്റെ വില ഉള്‍പ്പെടെയുള്ള രേഖകളും മറ്റേതെങ്കിലും ധനസ്രോതസുകളാണെങ്കില്‍ അതിന്റെ രേഖകളും ഹാജരാക്കണം.

Related posts

പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നത്; രമേശ് ചെന്നിത്തല

Aswathi Kottiyoor

കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന്‌ നിർമാതാക്കൾ.

🛑കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരണം; ഒരാള്‍ക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox