23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • വിമാനത്തിൽ വെച്ച് മൊബൈലിൽ പോൺ വീഡിയോ കാണിച്ചു, ശരീരത്തിൽ കയറി പിടിച്ചു; സഹയാത്രികനെതിരെ യുവതി രംഗത്ത്
Uncategorized

വിമാനത്തിൽ വെച്ച് മൊബൈലിൽ പോൺ വീഡിയോ കാണിച്ചു, ശരീരത്തിൽ കയറി പിടിച്ചു; സഹയാത്രികനെതിരെ യുവതി രംഗത്ത്


ദില്ലി: വിമാനത്തിൽ വെച്ച് സഹയാത്രികയായ യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയ ജിൻഡാൽ സ്റ്റീൽ ഗ്രൂപ്പ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി. കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. യുവതി നേരിട്ട ദുരനുഭവം വേദനയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായും എംപിയും ജിൻഡാൽ സ്റ്റീൽ ചെയർമാനുമായ നവീൻ ജിൻഡാൽ വ്യക്തമാക്കി.

കൽക്കട്ടയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ജിൻഡാൽ സ്റ്റീലിലെ മുതിർന്ന ഉദ്യോഗസ്ഥനെന്നാണ് തൊട്ടടുത്തിരുന്നയാൾ പറഞ്ഞത്. 65 വയസ് പ്രായമുണ്ടാകും. ഒമാനിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന് പറഞ്ഞു. വിമാനത്തിൽ കയറിയതിന് പിന്നാലെ അദ്ദേഹം എന്നോട് ഓരോ കാര്യങ്ങൾ സംസാരിച്ച് തുടങ്ങി. വീട്, ജോലി, കുടുംബം തുടങ്ങിയ കാര്യങ്ങളെല്ലാം സംസാരിച്ചു. സംഭാഷണ മധ്യേ എന്നോട് എന്താണ് ഹോബിയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് മറുപടി പറഞ്ഞു. ഇതോടെ ചില വിഡിയോകൾ കാണിക്കാമെന്ന് പറഞ്ഞ് അയാൾ മൊബൈലിൽ അശ്ലീല വീഡിയോ ഓപ്പൺ ചെയ്തു- യുവതി പറയുന്നു.

Related posts

കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ സീറോ വേസ്റ്റ് ക്യാമ്പയിന് തുടക്കമായി……

Aswathi Kottiyoor

എൽ.എസ്.ഡിയുമായി പിടിയിലായവർക്ക് 10 വർഷം കഠിനതടവും പിഴയും

Aswathi Kottiyoor

ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിൽ അടുത്ത മാസO പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതികൾ കമ്മീഷൻ നടത്തും

Aswathi Kottiyoor
WordPress Image Lightbox