29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • സൈറസ് ഹോസ്പിറ്റലിനും ഡോക്ടർക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി
Uncategorized

സൈറസ് ഹോസ്പിറ്റലിനും ഡോക്ടർക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി


പേരാവൂർ : സൈറസ് ഹോസ്പിറ്റലിനും ഡോക്ടർക്കുമെതിരെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി. അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള കോൾ റെക്കോർഡിംങ്ങും ഒപ്പം വോയ്സ് മെസേജും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആര്യപ്പറമ്പ് സ്വദേശിനി, പേരാവൂർ മേഖലയിലെ ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, പ്രസ്‌തുത ഗ്രൂപ്പുകളുടെ അഡ്മിന്മാർ എന്നിവർക്കെതിരെയാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് പേരാവൂർ പോലീസിൽ പരാതി നല്കിയത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. ആതുരസേവന രംഗത്ത് മികച്ച സേവനം പുലർത്തുന്ന ഡോക്ടർക്കെതിരെയും ഹോസ്പിറ്റലിനെതിരെയും മോശമായി നടത്തിയ പരാമർശങ്ങൾ വ്യക്തിപരമായ ഉദ്ദേശത്തോടെയാണെന്ന് മാനേജ്മെൻറ് ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നശിപ്പിക്കാനാണ് ചിലരുടെ ശ്രമം എന്നും മലയോര ജനത യാഥാർത്ഥ്യം മനസിലാക്കണമെന്നും കുപ്രചരണങ്ങൾ നടത്തുന്നവരുടെ ഗൂഢ ഉദ്ദേശം തിരിച്ചറിയണമെന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts

വയനാട് ദുരന്തബാധിതരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ സംഘം, കുട്ടികകള്‍ക്കായി ‘കുട്ടിയിടം ‘ പദ്ധതി

Aswathi Kottiyoor

കനത്ത മഴ തുടരുന്നു, 2 ജില്ലകളിൽ റെഡ് അലർട്ട്, മഴക്കെടുതിയിൽ 3 മരണം, വെളളക്കെട്ടിൽ മുങ്ങി നഗരങ്ങൾ

Aswathi Kottiyoor

വിലങ്ങാട് പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴ; മഞ്ഞച്ചീളിയില്‍ നിന്ന് 20ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox