23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • വിലങ്ങാട് പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴ; മഞ്ഞച്ചീളിയില്‍ നിന്ന് 20ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
Uncategorized

വിലങ്ങാട് പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴ; മഞ്ഞച്ചീളിയില്‍ നിന്ന് 20ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: വിലങ്ങാട് അതിശക്തമായ മഴ. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി അതിശക്തമായ മഴ പെയ്യുന്നത്. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ആറു കുടുംബങ്ങളിലെ 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലുമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Related posts

തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; ഗ്രാറ്റുവിറ്റി ഒരാഴ്ചയ്ക്കുള്ളിൽ നൽകി തുടങ്ങും

Aswathi Kottiyoor

മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും*

Aswathi Kottiyoor

ഭർത്താവിന് വൃക്ക ദാനം ചെയ്ത് വിശ്രമത്തിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox