23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ബൈക്കിൽ രണ്ടുപേര്‍, പിന്നിലിരുന്നയാൾ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
Uncategorized

ബൈക്കിൽ രണ്ടുപേര്‍, പിന്നിലിരുന്നയാൾ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്


അമ്പലപ്പുഴ: പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. ഡ്രൈവർക്ക് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെയായിരുന്നു കല്ലെറിഞ്ഞത്.

ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു. ഡ്രൈവർ സലീമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരിക്കില്ല. കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Related posts

സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് സൈനികൻ; സംസ്കാരം കഴിഞ്ഞ് ആറാം ദിനം വീട്ടിലെത്തി, പിന്നാലെ ശരിക്കും മരണം

Aswathi Kottiyoor

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

Aswathi Kottiyoor

സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; കൗൺസിലിം​ഗ് നല്‍കി വിട്ടയച്ചു

WordPress Image Lightbox