20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കാർ വാഷ് സെന്ററിന് മുകളിലേക്ക് മരം വീണ് കാറുകൾക്ക് നാശനഷ്ടം; പരാതി നൽകിയിട്ടും മരം മുറിച്ചില്ലെന്ന് ആക്ഷേപം
Uncategorized

കാർ വാഷ് സെന്ററിന് മുകളിലേക്ക് മരം വീണ് കാറുകൾക്ക് നാശനഷ്ടം; പരാതി നൽകിയിട്ടും മരം മുറിച്ചില്ലെന്ന് ആക്ഷേപം


ചാരുംമൂട്: ആലപ്പുഴ കരിമുളയ്ക്കലിൽ കാർ വാഷ് സ്ഥാപനത്തിനു മുന്നിൽ മരം കടപുഴകി വീണു. സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് നാശനഷ്ടമുണ്ടായി. അപകട ഭീഷണിയായി നിന്ന മരത്തിന്റെ ശിഖരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ആക്ഷേപം.

കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലാണ് തിരക്കേറിയ കെ.പി റോഡിന് സമീപം നിന്നിരുന്ന മരം കടപുഴകി കാർ വാഷ് സ്ഥാപനത്തിന്റെ മുന്നിലേക്ക് വീണത്. ഈ സമയം അവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്കാണ് മരത്തിന്റെ ശിഖരങ്ങൾ പതിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം വെട്ടിമാറ്റിയത്.

മരം റോഡിലേക്ക് വീണിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. വാഹനങ്ങളുടെ തിരക്കുള്ള സമയത്തായിരുന്നു മരം വീണത്. മരം അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും ശിഖരങ്ങൾ മുറിച്ചുനീക്കണമെന്നും കാട്ടി കാർവാഷ് ഉടമ എ നാസറുദീൻ രണ്ടു മാസം മുമ്പ് കെഎസ്‌ടിപി അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.

Related posts

അഴീക്കോട്ട് ഒരുക്കങ്ങൾ തകൃതി എന്നെത്തും കപ്പൽ

Aswathi Kottiyoor

കാലവർഷം: കെ.എസ്.ഇ.ബിക്ക് നഷ്ടം 6.86 കോടി രൂപ –

Aswathi Kottiyoor

മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി

Aswathi Kottiyoor
WordPress Image Lightbox