23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കർണാടകയിലെ കന്നഡ സംവരണം: ഐടി കമ്പനികളടക്കം ബെംഗളൂരു വിടാൻ കാരണമായേക്കുമെന്ന് നാസ്കോം, പ്രതിഷേധം ശക്തം
Uncategorized

കർണാടകയിലെ കന്നഡ സംവരണം: ഐടി കമ്പനികളടക്കം ബെംഗളൂരു വിടാൻ കാരണമായേക്കുമെന്ന് നാസ്കോം, പ്രതിഷേധം ശക്തം


ബെംഗളൂരു: കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും. സർക്കാർ തീരുമാനം വ്യവസായ വളർച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രതികരിച്ചു. ജിഡിപിയുടെ 25 ശതമാനം ടെക് ഇൻഡസ്ട്രിയാണ് നൽകുന്നതെന്നിരിക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്പനികളെ ബെംഗളുരു വിടാൻ നിർബന്ധിതരാക്കുമെന്നും നാസ്കോം അഭിപ്രായപ്പെട്ടു. സോഫ്റ്റ്‌വെയർ, സർവീസ് കമ്പനികളുടെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാസ്‌കോം. ഐടി കമ്പനികൾ കൂടുതലുളള ബെംഗളുരുവിൽ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് സംഘടന സൂചിപ്പിക്കുന്നത്.

അതേ സമയം, ഫാസിസ്റ്റ് നടപടിയാണ് കോൺഗ്രസ് സർക്കാരിന്‍റേതെന്ന് മണിപ്പാൽ ഗ്രൂപ്പ് ചെയ‍ർമാൻ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. ഒരു സർക്കാർ ഓഫീസർ ഇരുന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയമനം നടത്താൻ തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളുരുവിലെ ടെക് കമ്പനികളെ അടക്കം ഒറ്റയടിക്ക് പേടിപ്പിച്ചോടിക്കുന്ന ബില്ലെന്ന് ബയോകോൺ ലിമിറ്റഡ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷായും അഭിപ്രായപ്പെട്ടു.

Related posts

‘തൃശൂർ തരും എന്നാണ് ഉറച്ച വിശ്വാസം, കേരളത്തിൽ മാറ്റമുണ്ടാകും, യുവാക്കളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നുണ്ട്’

Aswathi Kottiyoor

എൽ.പി സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം; സ്വീപ്പർ അറസ്റ്റിൽ, ഇരയായത് രാവിലെ നേരത്തെ എത്തുന്ന കുട്ടികൾ

Aswathi Kottiyoor

തിരക്ക് മൂലം പരിപാടി നിർത്തി, മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ അടിപൊട്ടി; ടിക്കറ്റ് കൗണ്ടറടക്കം തക‍ര്‍ത്തു!

Aswathi Kottiyoor
WordPress Image Lightbox