September 19, 2024
  • Home
  • Uncategorized
  • റെക്കോർഡിട്ട് സ്വർണവില, 55000 തൊട്ടു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Uncategorized

റെക്കോർഡിട്ട് സ്വർണവില, 55000 തൊട്ടു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1000 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില സർവകാല റെക്കോർഡിൽ ആണ്. 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

യുഎസിൽ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാൻ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിൻ്റെ അഭിപ്രായം കാരണം ഫെഡറൽ നിരക്ക് സെപ്തംബറിൽ തന്നെ കുറയ്ക്കാനാണ് തീരുമാനം. ith സ്വർണവില ഉയരാനുള്ള ഒരു കാരണമാണ്. ഡൊണാൾഡ്ട്രംപ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും, ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു.

അതേസമയം, അന്താരാഷ്ട്ര സ്വർണ്ണവില 1.6% കൂടിയപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വർദ്ധനവ് ഉണ്ടായത്. അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയാണ് കാരണം.

Related posts

മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമം’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

Aswathi Kottiyoor

ഇരിട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ ജോബ് ഫെയർ ശ്രീശങ്കരാചാര്യ സംഘടിപ്പിച്ചു

Aswathi Kottiyoor

ട്രൈബൽ കലോത്സവം

Aswathi Kottiyoor
WordPress Image Lightbox