23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Uncategorized

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ


ഇരിട്ടി : എം.ഡി.എം.എയും കഞ്ചാവുമായി രണ്ടംഗസംഘം കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായി. 1.350 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തലശരി ധർമ്മടത്തെ എം.അഫ്‌സൽ(36), കഞ്ചാവ് കൈവശം വെച്ചതിന് തലശേരി കോട്ടയം കിണവക്കിൽ എം. മുഹമ്മദ് ഷെറിന് ഫാദ് എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ പി.എം. മുഹമ്മദ് ഷഫീക്കും സംഘവും ചേർന്ന് പിടികൂടിയത്. ഇവരുടെ പേരിൽ എൻ.ഡി.പി.എസ് കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്‌) അഷ്റഫ് മലപ്പട്ടം, പി.പി.യേശുദാസൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വി.പി.ശ്രീകുമാർ, ഇ.സുജിത്, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യ തൊഴിലാളി മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

Aswathi Kottiyoor

പഴയ കേസല്ലേ, വിട്ടേക്ക്..’; സാമ്പത്തിക ക്രമക്കേടിനു സസ്പെൻഷനിലായവരെ ന്യായീകരിച്ച് റിപ്പോർട്ട്

Aswathi Kottiyoor

ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് എൽകെജി വിദ്യാർഥിനി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox