21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങി അപകടം; ​ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു; ദാരുണസംഭവം തൃശ്ശൂരില്‍
Uncategorized

ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങി അപകടം; ​ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു; ദാരുണസംഭവം തൃശ്ശൂരില്‍


തൃശ്ശൂർ: പെരിഞ്ഞനത്ത് ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Related posts

വന്യജീവി ആക്രമണം: ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കുള്ള ഇൻഷുറൻസ് പദ്ധതി പാളി

Aswathi Kottiyoor

കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി, സിബിഐ മദ്യനയക്കേസിൽ ജാമ്യമില്ല, വിചാരണ കോടതിയെ സമീപിക്കാം

Aswathi Kottiyoor

നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും, 4 പാർട്ടികളെ ഒപ്പം കൂട്ടാൻ നീക്കം

Aswathi Kottiyoor
WordPress Image Lightbox