23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അധിക ബാച്ചുകൾ വന്നാലും കുട്ടികൾ പുറത്ത് തന്നെ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തിന് പൂ‍ര്‍ണ പരിഹാരമില്ല
Uncategorized

അധിക ബാച്ചുകൾ വന്നാലും കുട്ടികൾ പുറത്ത് തന്നെ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തിന് പൂ‍ര്‍ണ പരിഹാരമില്ല

തിരുവനന്തപുരം: താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പൂര്‍ണ്ണപരിഹാരമായിട്ടില്ലെന്ന് കണക്കുകള്‍. അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ അറുപത് കുട്ടികള്‍ വീതം ഇരുന്നാല്‍പ്പോലും മലപ്പുറത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പ്രശ്നം നേരിടും. ഒറ്റ സയന്‍സ് ബാച്ചുകള്‍ പോലും മലപ്പുറത്ത് പുതുതായി അനുവദിച്ചിട്ടില്ല എന്നതും ന്യൂനതയാണ്. പുതുതായി സയൻസ് ബാച്ചുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട് മെന്റ് കഴിഞ്ഞിട്ടും പാലക്കാടും കോഴിക്കോടും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റായിട്ടില്ല. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റ താല്‍ക്കാലിക ബാച്ചുകള്‍ പോലും അനുവദിക്കാത്തതും പ്രതിസന്ധിയാണ്.

Related posts

അര്‍ധനഗ്നയായ നിലയിൽ സ്ത്രീയുടെ മൃതദേഹം തോട്ടിൽ; സംഭവം പേരാമ്പ്രയിൽ, അന്വേഷണം തുടങ്ങി

Aswathi Kottiyoor

ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ പൊലീസ് ഇൻസ്പെക്ടർ മരിച്ച നിലയിൽ

Aswathi Kottiyoor

ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox