24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മുഖത്തടിച്ച് എയർലൈൻ ജീവനക്കാരി, വീട്ടിലേക്ക് വരുമോയെന്ന് ചോദിച്ചെന്ന് പരാതി
Uncategorized

എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മുഖത്തടിച്ച് എയർലൈൻ ജീവനക്കാരി, വീട്ടിലേക്ക് വരുമോയെന്ന് ചോദിച്ചെന്ന് പരാതി

ദില്ലി: ജ​യ്പൂ​ർ വിമാനത്താവളത്തിൽ സി​ഐ​എ​സ്എ​ഫ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ച്ച സ്‌​പൈ​സ്ജെ​റ്റ് ജീ​വ​ന​ക്കാ​രി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്‌​പൈ​സ് ജെ​റ്റ് ജീ​വ​ന​ക്കാ​രിയായ അനുരാധ റാണിയാണ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ് പ്രസാദിനെ മർദ്ദിച്ചത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എന്നാൽ തന്നോട് അശ്ലീല വർത്തമാനം പറഞ്ഞതിനാലാണ് ഉദ്യോഗസ്ഥനെ തല്ലിയതെന്നാണ് ജീവനക്കാരി പ്രതികരിച്ചു.

വിമാനത്താവളത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെയാണ് സംഭവം. മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച ജീ​വ​ന​ക്കാ​രി അ​നു​മ​തി​യി​ല്ലാ​ത്ത ഗേ​റ്റി​ലൂ​ടെ ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെന്നാണ് പൊലീസ് പറയുന്നത്. തുടർ​ന്ന് മ​റ്റൊ​രു ഗേ​റ്റി​ലൂ​ടെ പോ​യി വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​കാ​ൻ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ‌​ഞ്ഞു. എ​ന്നാ​ൽ ഈ ​ഗേ​റ്റി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​സ​മ​യം സി​ഐ​എ​സ്എ​ഫ് എ​എ​സ്ഐ ഒ​രു വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ വി​ളി​ച്ചു​വ​രു​ത്തി. പിന്നാലെ യു​വ​തി​യും എ​എ​സ്ഐ​യും ത​മ്മി​ൽ തർക്കമു​ണ്ടാ​വു​ക​യും ജീ​വ​ന​ക്കാ​രി മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സി​ഐ​എ​സ്എ​ഫ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പ​റ​യു​ന്ന​ത്. എന്നാൽ ഉദ്യോഗസ്ഥൻ ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതാണ് പ്രകോപനമെന്ന് സ്‌പൈസ് ജെറ്റ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലേക്ക് വരാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാണ് ജീവനക്കാരിയുടെ ആരോപണം. ജീവനക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്നും അനുരാധ റാണിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും സ്പൈസ് ജെറ്റ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പൊലീസ് പ​റ​ഞ്ഞു.

Related posts

ഒരേ ഒരാഴ്ച, അതിനുള്ളിൽ പ്രതികളെ കുടുക്കി, ഇതു താൻ ഡാ കേരള പൊലീസ്; 20 ലക്ഷം രൂപ കവർന്ന യുവാക്കൾ പിടിയിൽ

Aswathi Kottiyoor

സ്ത്രീയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി: തല മാലിന്യകൂമ്പാരത്തിൽ; വീട്ടുടമസ്ഥൻ അറസ്റ്റിൽ

Aswathi Kottiyoor

1500 രൂപയെ ചൊല്ലി തർക്കം; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox