24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ
Uncategorized

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

പുല്‍പള്ളി: കടമായി നല്‍കിയ പണം തിരികെ ചോദിച്ച വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പുല്‍പള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പെരിക്കല്ലൂര്‍ പുതുശ്ശേരിയില്‍ വീട്ടില്‍ റോജി (45), പാടിച്ചിറ മരക്കടവ് നെല്ലിക്കാട്ടില്‍ വീട്ടില്‍ രഞ്ജിത്ത് (33), പെരിക്കല്ലൂര്‍ പുതുശ്ശേരിയില്‍ വീട്ടില്‍ മത്തായി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിക്കല്ലൂര്‍, ചാത്തംകോട്ട് ജോസഫ് ആണ് മര്‍ദനത്തിനിരയായത്.

പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വിരോധം വച്ച് പ്രതികള്‍ ജോസഫ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഒമിനി വാന്‍ ഇടിച്ചു കയറ്റുകയും തെറിച്ചു വീണ ജോസഫിനെ തൂമ്പയും കമ്പിവടിയും ഉപയോഗിച്ച് അതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജോസഫിന്റെ കാലിന്റെ എല്ലു പൊട്ടി. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ്റെ പേര് മാറ്റി; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് കോൺഗ്രസ്

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ അരങ്ങ് 2024 സംഘടിപ്പിച്ചു

Aswathi Kottiyoor

ബൈക്ക് അപകടം; കാൽനടയാത്രക്കാരനും യുവാവും മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox