23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 2024-25 അധ്യയന വര്‍ഷത്തിലെ സ്കൂൾ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തി
Uncategorized

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 2024-25 അധ്യയന വര്‍ഷത്തിലെ സ്കൂൾ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തി


കേളകം: കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 2024-25 അധ്യയന വര്‍ഷത്തിലെ സ്കൂൾ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ മാതൃകയില്‍ ഇ.വി.എം, കൺട്രോൾ യൂണിറ്റ് എന്നിവ തയാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ ഇതിനായി ഉപയോഗിച്ചു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്‍റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. ബാലറ്റ് ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാര്‍ലമെന്‍റ് ഭാവിയില്‍ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്‍റെ അനുഭവമാണ് വിദ്യാര്‍ത്ഥികൾക്ക് പകര്‍ന്നു നല്‍കിയത്. സ്കൂൾ ഹെഡ് ബോയ് ആയി അഭിഷേക് എൻ വർഗീസ്‌, ഹെഡ് ഗേൾ ഐറിൻ മരിയ ജോസ്, ആർട്സ് മിനിസ്റ്റേഴ്സ് നിഹാൽ കെ ബി, ജിയ ജെയ്സൺ, സ്പോർട്സ് മിനിസ്റ്റേഴ്സ് അലൻ സണ്ണി, ആഷ്‌ലിൻ സി അനീഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Related posts

ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സർക്കാർ; മൂന്ന് വർഷം വരെ തടവുശിക്ഷ

Aswathi Kottiyoor

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്തികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം; സമീപം ഡ്രൈവിംഗ് ലൈസൻസ്

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്റർ കത്തി നശിച്ചു

Aswathi Kottiyoor
WordPress Image Lightbox