23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മോഷണത്തിന് കമ്പം റെയിൽ ട്രാക്കിനടുത്തെ വീടുകൾ, ബസ്സിൽ മാത്രം യാത്ര; 1500 പവൻ സ്വർണം കവർന്ന ‘റോഡ്മാൻ‘ പിടിയിൽ
Uncategorized

മോഷണത്തിന് കമ്പം റെയിൽ ട്രാക്കിനടുത്തെ വീടുകൾ, ബസ്സിൽ മാത്രം യാത്ര; 1500 പവൻ സ്വർണം കവർന്ന ‘റോഡ്മാൻ‘ പിടിയിൽ


കോയമ്പത്തൂർ: കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും 6 ബൈക്കും 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു.

4 വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും മൂർത്തി മോഷ്ടിച്ചു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര ചെയുന്നതായിരുന്നു പതിവെന്നും പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് രാജപാളയത്ത് 4 കോടിയുടെ മില്ല് വാങ്ങിയതായും ഭാര്യ പ്രിയയാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Related posts

വഴി തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടുത്തം; വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

“ജലീലിന് ശബരിമലയിൽ എന്തുകാര്യം” എന്ന് ചോദിച്ച മുരളീധരനോട് “താങ്കൾക്കെന്താ മദീനത്ത് കാര്യം” എന്ന് ആരും ചോദിച്ചില്ല; കെ ടി ജലീൽ എംഎൽഎ

Aswathi Kottiyoor

ഇ. എം.എസ്സ്. എന്ന മൂന്നക്ഷരങ്ങളിലൂടെ വിശ്വ പ്രസിദ്ധനായ, ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിട പറഞ്ഞിട്ട് 26 വർഷം

Aswathi Kottiyoor
WordPress Image Lightbox