23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സ്വപ്നതീരത്തേക്ക് കപ്പലടുക്കുന്നു, സാൻ ഫർണാണ്ടോ ഇന്ത്യൻ പുറംകടലിൽ; വിഴിഞ്ഞത്തിന് 25 നോട്ടിക്കൽ മൈൽ അകലെയെത്തി
Uncategorized

സ്വപ്നതീരത്തേക്ക് കപ്പലടുക്കുന്നു, സാൻ ഫർണാണ്ടോ ഇന്ത്യൻ പുറംകടലിൽ; വിഴിഞ്ഞത്തിന് 25 നോട്ടിക്കൽ മൈൽ അകലെയെത്തി

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക് അല്പസമയത്തിനുള്ളിൽ എത്തും. നിലവിൽ സാൻ ഫർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തിച്ചേർന്നിട്ടുണ്ട്. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് മദർഷിപ്പ് എത്തും. ഒൻപത് മണിക്ക് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.

Related posts

ടിപ്പർ നിര്‍ത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ചുകയറി; കാബിനിൽ കുടുങ്ങിയ ക്ലീനറെ വാഹനം വെട്ടിപ്പൊളിച്ച് രക്ഷിച്ചു

Aswathi Kottiyoor

‘വായ്പ, തൊഴിൽ ലഭ്യമാക്കാം, വസ്തുക്കൾ വിറ്റു നൽകാം’; സ്ത്രീകൾ അത്തരം വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് വനിതാ കമ്മീഷൻ

Aswathi Kottiyoor

‘ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോ​ഗതി ഉണ്ടായിട്ടില്ല’; ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ

Aswathi Kottiyoor
WordPress Image Lightbox